നവാസ് പൈങ്ങോട്ടായി ഇർശാദിയ കോളേജ്
നവാസ് പൈങ്ങോട്ടായി ഇർശാദിയ കോളേജ് പ്രിൻസിപ്പലായി ചുമതലേറ്റു. ചേന്ദമംഗലൂർ ഇസ്ലാഹിയ കോളേജിൽ നിന്ന് ബിരുദവും ശാന്തപുരം അൽ-ജാമിയ അൽ -ഇസ്‌ലാമിയയിൽ നിന്ന് ബിരുദാനന്തര ബിരുദവും പൂർത്തിയാക്കിയ അദ്ദേഹം കഴിഞ്ഞ നാല് വർഷമായി ഇർശാദിയ ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പലായി പ്രവർത്തിച്ചവരുകയായിരുന്നു. 15 വർഷത്തോളം പിണങ്ങോട് ഇസ്‌ലാമിയ കോളേജിന്റെ പ്രിൻസിപ്പലും ആയിരുന്നു അദ്ദേഹം. പി. കെ നൗഷാദ് ആണ് പുതിയ വൈസ് പ്രിൻസിപ്പൽ.