ഇർശാദിയ പൂർവ്വ വിദ്യാർഥി സംഗമം സ്വാഗ
രാമനാട്ടുകര ⚫ 2025 ഫെബ്രുവരി 1ന് (ശനിയാഴ്ച) നടക്കുന്ന ഇർശാദിയ കോളജ് പൂർവവിദ്യാർഥി സംഗമത്തിൻ്റെ സ്വാഗതസംഘം രൂപീകരിച്ചു. ചെയർമാനായി പി അബ്ദുറഹീമിനേയും വൈസ് ചെയർപേഴ്സൺമാരായി റഹ്മ കരീം, ഹാജറ എന്നിവരെയും രക്ഷാധികാരികളായി ഐ.ഇ.എം ട്രസ്റ്റ് വർക്കിംഗ് ചെയർമാൻ പി സി ബഷീർ, വി.ബാവ, ജമാഅത്തെ ഇസ്ലാമി ഫറോക്ക് ഏരിയ പ്രസിഡൻ്റ് അതീഖുറഹ്മാൻ, രാമനാട്ടുകര ഏരിയ പ്രസിഡൻ്റ് മുഹമ്മദ് സലീം, ജനറൽ കൺവീനറായി ഇർശാദിയ കോളജ് പ്രിൻസിപ്പൽ നവാസ് പൈങ്ങോട്ടായി, കൺവീനർ നൗഷാദ് പി എം എന്നിവരെയും തെരഞ്ഞെടുത്തു.
വിവിധ വകുപ്പുകളുടെ കൺവീനർമാരായി പി കെ നൗഷാദ് (പ്രോഗ്രാം), പി സി സമീർ (പ്രചരണം), വി ശുഐബ് (പ്രതിനിധി), ഹസ്സൻകോയ ( ഭക്ഷണം, വെള്ളം), താജുദ്ദീൻ മദീനി ( സാമ്പത്തികം ), അബ്ദുൽ അസീസ്.വി ( നഗരിസംവിധാനം), ഹാരിസ് .കെ.ടി (ട്രാഫിക് ), ഷാഹുൽ ഹമീദ് എം.സി ( വളണ്ടിയർ) എന്നിവരെയും തെരഞ്ഞെടുത്തു.
വിവിധ വകുപ്പംഗങ്ങളായി ഇസ്മാഈൽ, ജലീൽ, സലീം കുരിക്കളകത്ത് (പ്രോഗ്രാം), ഷറഫുദ്ദീൻ, ഇജാസ് അസ്ലം, റഹ്മത്തുല്ല പി.കെ, നസീഫലി.വി, റഷീദ് അലി ( പ്രചരണം ), സ്വാദിഖ് വി.കെ, ഫിറോസ് വി.കെ, ഷിയാസ്, മുഹമ്മദ് സജിനാസ്, ഷിറാസ്, അബൂബക്കർ ഷീനിയാസ് ( പ്രതിനിധി), ജലീൽ .ഐ, ബഷീർ കഷായപ്പടി (ഭക്ഷണം, വെള്ളം), അബ്ദുറഹീം.പി, അതീഖുറഹ്മാൻ, മുഹമ്മദ് കുട്ടി.സി, മുഹമ്മദ് സലീം, ഹസ്സൻ.സി, നബീൽ അബ്ദുൽ വാഹിദ്, ഇത്താലു (സാമ്പത്തികം), ബഷീർ.പി ( നഗരിസംവിധാനം), അനസ് പി.സി, അനീസ് കടലുണ്ടി (ട്രാഫിക്), ഷാജഹാൻ, സലീം കരുവൻതിരുത്തി ( വളണ്ടിയർ) എന്നിവരെയും തെരഞ്ഞെടുത്തു.